
അദാനി ഗ്രൂപ്പിനെതിരായ വാർത്തകളും ലേഖനങ്ങളും നൽകുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കിയ സിവില്‍ കോടതിയുടെ ഉത്തരവ് ഡൽഹി രോഹിണി കോടതി റദ്ദാക്കി. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാതെയാണ് സിവിൽ കോടതി ഉത്തരവിട്ടതെന്ന നിരീക്ഷണത്തോടെയാണ് മാധ്യമപ്രവർത്തകർക്ക് അനുകൂലമായ വിധി വന്നത്. മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്‌ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവിട്ടത്.
ലേഖനങ്ങൾ അപകീർത്തികരമാണെന്ന് പ്രഥമദൃഷ്ട്യാ പ്രഖ്യാപിക്കുന്നതിനോ, അവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനോ മുമ്പ് സിവിൽ ജഡ്ജി മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും, അതിനാൽ, മാധ്യമപ്രവർത്തകരുടെ ഭാഗം കേൾക്കാനുള്ള അവസരം നിഷേധിച്ചതിലൂടെ ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവ് നാല് മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ബാധകമാകുക. ഇതേ കേസുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ പരാൻജോയ് ഗുഹ താക്കൂർത്ത നൽകിയ അപ്പീൽ മറ്റൊരു ബെഞ്ച് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.