Web Desk

തിരുവനന്തപുരം

February 03, 2021, 6:20 pm

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കാൻ ഓർഡിനൻസ്

Janayugom Online

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബിൽ ഇന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു.അറുപത് വയസ്സു പൂർത്തിയാക്കിയവരും അറുപത് വയസ്സുവരെ തുടർച്ചയായി അംശദായം അടച്ചവരുമായ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിനും അംഗം മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ക്ഷേമനിധിയിൽ അംഗമായി ചേരുന്ന ഓരോ തൊഴിലാളിയും പ്രതിമാസം 50 രൂപ അംശദായം അടയ്ക്കണം. തൊഴിലാളികളുടെ എണ്ണത്തിനും തൊഴിൽ ദിനത്തിനും അനുസരിച്ച് നിശ്ചിത തുക ഗ്രാന്റായോ അംശദായമായോ സർക്കാർ ക്ഷേമനിധിയിലേക്ക് നൽകും. 18 വയസ്സ് പൂർത്തിയായവർക്കും 55 വയസ്സ് തികയാത്തവർക്കും അംഗത്വമെടുക്കാം.

ENGLISH SUMMARY: Ordi­nance to set up a wel­fare fund for NREGS WORKERS

YOU MAY ALSO LIKE THIS VIDEO