Web Desk

കൊച്ചി

July 22, 2021, 1:53 pm

സാധാരണക്കാരനായ സിനിമാനടൻ; മുറുക്കാൻകടയുടെ മുതലാളി

Janayugom Online

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര യിലെ പെട്ടിക്കടയിൽ നിർത്തുന്ന വാഹന ങ്ങൾ ചിലത് മലയാള സിനിമയിലെ വി ഐ പികളുടേതായിരുന്നു. എന്നാലും കടയുടമയുടെ ലാളിത്യമാർന്ന പെരുമാറ്റം അന്നും എന്നും ഒരു പോലെയായിരുന്നു .കെ ടി എസ് പടന്ന എന്ന കലാകാരൻ വെള്ളിത്തിരയിൽ എത്തിയിട്ടും തന്റെ കൊച്ചു കട വിട്ടൊഴിഞ്ഞില്ല .കഴിഞ്ഞ ഒരാഴ്ചയായി ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ആകുന്നതുവരെ തുറക്കാൻ പറ്റുന്ന ദിനങ്ങളിൽ കടയിൽ എത്തിയിരുന്നു .നാടകത്തില്‍ സജീവമായ സമയത്തുതന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ തുടങ്ങിയതാണ് ഈ മുറുക്കാന്‍ കട .സാധാരണക്കാരിൽ സാധാരണക്കാരൻ ഒരിക്കലും വലിയ മോഹങ്ങൾക്ക് പിറകേ ഓടാതെ തന്റെ കലാജീവിതത്തിലെ കയറ്റിറക്കങ്ങൾ ഒരു പോലെ കൈകാര്യം ചെയ്യാൻ പടന്നയിലിന് കഴിഞ്ഞു .

സ്വതസിദ്ധമായ ശൈലിയില്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ച “ചിരിമുത്തച്ഛന്‍’ ആയിരുന്നു അന്തരിച്ച കെ.ടി.എസ്. പടന്നയില്‍. സിനിമയില്‍ മോണകാട്ടിയുള്ള അദേഹത്തിന്‍റെട്രേഡ് മാർക്ക് ചിരി കൊച്ചുകുട്ടികള്‍വരെ ആസ്വദിച്ചിരുന്നു.
രാജസേനന്‍റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ച അദേഹം ഇതിനോടകം നിരവധി ചിത്രങ്ങളില്‍ ഹാസ്യവേഷം അണിഞ്ഞിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകളിലും അഭിനയിച്ച അദേഹം അഭിനയത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ അഭിനേതാക്കളില്‍ ഒരാളാണ്. ചെറുപ്പം മുതല്‍ നാടകം

ഏഴാം ക്ലാസില്‍വച്ച്‌ സാമ്പത്തീക പരാധീനതകള്‍മൂലം പഠനം അവസാനിച്ച അദേഹം കുട്ടിക്കാലത്തുതന്നെ കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതല്‍ സ്ഥിരമായി നാടകങ്ങള്‍ വീക്ഷിച്ചിരുന്ന അദേഹം നാടകത്തില്‍ അഭിനയിക്കാന്‍ നിരവിധി പേരെ താല്‍പര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു. ആ വാശിയില്‍ നാടകം പഠിക്കുവാന്‍ അദേഹം തീരുമാനിക്കുകയും 1956 ല്‍ ആദ്യ നാടകത്തില്‍ വേഷം അണിയുകയും ചെയ്തു.

വിവാഹ ദല്ലാള്‍ എന്നതായിരുന്നു ആദ്യ നാടകം. 1957ല്‍ സ്വയം എഴുതി കേരളപ്പിറവി എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കന്നി ചിത്രത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെന്‍ ആര്‍മി, ആദ്യത്തെ കണ്‍മണി, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, ഇന്‍ഡിപ്പെന്‍സ്, മേഘസന്ദേശം, വാമനപുരം ബസ്‌റൂട്ട്, സന്മനസുള്ളവന്‍ അപ്പുക്കുട്ടന്‍, അണ്ണാരക്കണ്ണനും തന്നാലായത്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:Ordinary movie star is the own­er of the gro­cery store actor kts padannayi
You may also like this video