June 1, 2023 Thursday

സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിനായി ഹെലികോപ്ടര്‍; മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം കൊച്ചിയിലെത്തിക്കും

Janayugom Webdesk
തിരുവനന്തപുരം
July 21, 2020 12:51 pm

സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വീണ്ടും അവയവം കൊണ്ട് പോകാനുള്ള ദൗത്യം ആരംഭിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കായി ഹെലികോപ്റ്ററില്‍ കൊണ്ട് പോകുന്നത്.

കൊല്ലം കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ അനുജിത്തിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അനുജിത്തിന്റെ കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചതോടെയാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. കിംസ് ആശുപത്രിയില്‍ ഹൃദയം വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് രണ്ടാം തവണയാണ് ഹെലികോപ്റ്ററില്‍ അവയവങ്ങല്‍ കൊണ്ട് പോകുന്നത്.

Eng­lish sum­ma­ry: Organ dona­tion with the help of helicopter

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.