6 December 2024, Friday
KSFE Galaxy Chits Banner 2

ബാഡ്മിൻ്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

Janayugom Webdesk
ദുബൈ
November 13, 2024 6:07 pm

ജബൽ അലിയിലെ ബാഡ്മിന്റൺ കൂട്ടായ്മ ആയ സ്റ്റാർ ഷോട്ട് ഷട്ലേഴ്സ് ക്ലബും ഡാബറും ചേർന്നു സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഡി ഐ പി യിലെ വീ മെറ്റ് സ്പോർട്സ് ക്ലബിൽ നടന്നു. സ്റ്റാർ ഷോട്ട് ഷട്ലേഴ്സ് ക്ലബ് നടത്തുന്ന അഞ്ചാമത് ടൂർണമെന്റ് ആയിരുന്നു നടന്നത്. യു എ യിലെ 36 പ്രമുഖ ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു. നിരവധി കായിക പ്രേമികൾ ടൂർണമെൻറ് വീക്ഷിക്കുവാൻ ആയി എത്തിയിരുന്നു. ഒന്നാം സ്ഥാനത്തിനുള്ള ട്രോഫിയും 2000 ദിർഹംസ് ക്യാഷ് പ്രൈസും ആബിദ് & നബിൽ ടീം കരസ്ഥമാക്കി. 

രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും 1000 ദിർഹവും കരസ്ഥമാക്കിയത് അഫ്സൽ & സഫീർ ടീം ആണ്. ടൂർണമെൻറ്ലെ മികച്ച കളിക്കാരനായി അവിനാശും തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ്ഭാരവാഹികളായ ബിജു, വിജി, സോജൻ, ജിബി തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും കാണികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുകയുണ്ടായി. സ്റ്റാർ ഷോട്ട് ഷട്ലേഴ്സ് ബാഡ്മിന്റൺ ക്ലബിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനം ആണ് ടൂർണമെൻറ് വലിയ വിജയത്തിലേക്ക് എത്തിക്കുന്നതിന് കാരണമായതെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.