Janayugom Online
http://janayugomonline.com/wp-content/uploads/2018/04/sreejith-murder.jpg

വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

Web Desk

കൊച്ചി

Posted on May 05, 2018, 7:08 pm

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ ശ്രീജിത്ത് കൊല്ലപ്പെടാന്‍ ഇടയാക്കിയ വീടാക്രമണ കേസിലെ യഥാര്‍ഥപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. വിബിന്‍ (28), തുളസിദാസ് (ശ്രീജിത്) (23), അജിത്ത് (25) എന്നിവര്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു മൂന്നുപേരും. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ഇവര്‍ ചേര്‍ന്നു നടത്തിയ വീടാക്രമണത്തിനു പിന്നാലെയാണു വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.

ഇന്നു കോടതിയില്‍ കീഴടങ്ങിയ പ്രതികള്‍ ലഹരിമരുന്നു കേസുകളിലും അടിപിടി കേസുകളിലും പ്രതികളാണ്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത് നിരപരാധിയായിരുന്നെന്നു കീഴടങ്ങിയ പ്രതികള്‍ പറഞ്ഞു. നേരത്തെ ഇതേ വീടാക്രമണക്കേസില്‍ പ്രതിയെന്നാരോപിച്ചാണു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനു മരണം സംഭവിക്കുകയായിരുന്നു. വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണു പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.