Saturday
23 Feb 2019

നിനക്ക് എന്നെ തല്ലാന്‍ തോന്നുന്നുണ്ടോടാ.. ഒന്ന് തല്ലിനോക്കടാ…. ഈ സീന്‍ കോപ്പിയാണോ?

By: Web Desk | Friday 28 September 2018 12:47 PM IST


eecha copy-janayugom

രഞ്ജിനി രാമചന്ദ്രന്‍

വേറിട്ട ഹാസ്യ ശൈലിയുടെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിച്ച നടനാണ് സലിം കുമാര്‍ ഹാസ്യം മാത്രമല്ലാ ഗൗരവമുള്ള കഥാപാത്രങ്ങളും തന്റെ കൈയില്‍ ഭദ്രമെന്ന് ഇതിനോടകം അദ്ധേഹം തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു ഡയലോഗുണ്ട്. നിനക്ക് എന്നെ തല്ലാന്‍ തോന്നുണ്ടോടാ… തല്ലടാ…ഒന്ന് തല്ലിനോക്കടാ.. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തില്‍ കട്ടപ്പറ ശശി എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. അത് നര്‍മ്മരസം ആവോളം ചേര്‍ത്ത് സലിം കുമാര്‍ അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇതേ ഡയലോഗ് മുന്‍പ് മലയാള സിനിമയില്‍ പ്രേക്ഷകര്‍ കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. കുറച്ച് പുറകോട്ട് നടക്കണമെന്ന് മാത്രം. ഇവിടെ സലിം കുമാറിന് പകരം തല്ലു ചോദിച്ചതും തല്ല് കൊണ്ടതും ഇന്നസെന്റ് ആണെന്ന് മാത്രം. രണ്ട് ഹാസ്യ സാമ്രാട്ടുകള്‍ രണ്ട് കാലയളവില്‍ പറഞ്ഞ ഒരേ ഡയലോഗ്. കമല്‍ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തില്‍ ഇന്നസെന്റ് ഈ ഡയലോഗ് അവതരിപ്പിച്ചപ്പോള്‍ അന്ന് കേട്ട് ചിരിച്ചെങ്കിലും സോഷ്യല്‍ മീഡിയകള്‍ ഇത്ര വളര്‍ന്നിട്ടില്ലാത്തതിനാലാവണം അധികം ആരുടേയും ഓര്‍മ്മയില്‍ നില്‍ക്കാതെ പോയത്.
പഴക്കം ചെല്ലും തോറും വീഞ്ഞിന് വീര്യം കൂടുമെന്നതു പോലെ ആ ഡയലോഗും വൈറലായി. ഇന്ന് കുട്ടികള്‍ പോലും ഏറ്റെടുത്ത് പറയുന്നു നിനക്ക് എന്നെ തല്ലണോടാ ഒന്ന് തല്ലിനോക്കടാ.. നമ്മുക്കിടയിലും കാണും ഇതുപോലെ തല്ല് ചോദിച്ചുവാങ്ങുന്ന കടപ്പറ ശശിമാരും മാപ്പിളമാരും.

Related News