സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടുളള പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പളളി തര്‍ക്കത്തില്‍ ഹിത പരിശോധന വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ഓര്‍ത്തഡോക്സ് സഭ തളളി. കോടതി വിധി നടപ്പിലാക്കണമെന്ന് യോഗത്തില്‍ ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഇരുസഭകളും നിലപാടിലുറച്ചു നിന്നു. തുടര്ചര്ച്ചകളെക്കുറിച്ച് പത്തുദിവസത്തിനകം അറിയിക്കണെമന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാവിലെ യാക്കോബായ സഭയുമായി നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കമുളള പളളികളില്‍ ജനാഭിപ്രായം അറിയാൻ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയുമായി നടത്തിയ ചര്‍ച്ചയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് പരിഹാരമെന്ന് അവര്‍ ഉറച്ചു നിന്നു. 1934 ലെ ഭരണഘടന അംഗീകരിക്കണം. അതിന് വേണ്ടി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
ENGLISH SUMMARY: orthodox and yacobava talk
YOU MAY ALSO LIKE THIS VIDEO