Friday
22 Feb 2019

ഒരു അഡാറ് ലവിന്‍റെ ടീസര്‍ എത്തി

By: Web Desk | Tuesday 13 February 2018 8:46 PM IST

മാണിക്യ മലര്‍ എന്ന ഹിറ്റ് ഗാനത്തിന്‍റെ അലയൊലികള്‍ നില്‍ക്കെ തന്നെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ ഇറക്കിയിരിക്കുകയാണ് ഒരു അഡാറ് ലവ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാണിക്യ മലര്‍ ഗാനത്തിലെ ഹിറ്റ് ജോഡിയായ പ്രിയ വാര്യറും റോഷനും തന്നെയാണ് ടീസറിലെ മുഖ്യ ആകര്‍ഷണം. ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ് എന്നീ സിനിമകള്‍ക്കുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിന്‍റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ഷാന്‍ റഹ്മാന്‍.

Related News