12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 2, 2024
September 1, 2024
August 29, 2024
August 27, 2024
August 26, 2024
August 25, 2024
August 25, 2024
August 16, 2024
August 16, 2024

“ഒരു പക്കാ നാടൻ പ്രേമം” ഒക്ടോബർ 14ന് തീയേറ്ററുകളില്‍

Janayugom Webdesk
October 10, 2022 4:18 pm

വിനു മോഹൻ, ഭഗത് മാനുവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 — ന് തീയേറ്ററുകളിലെത്തുന്നു. മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും 

ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു. 

ബാനർ — എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം — സജാദ് എം, സംവിധാനം — വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം — ഉണ്ണി കാരാത്ത്, രചന — രാജു സി ചേന്നാട്, എഡിറ്റിംഗ് — ജയചന്ദ്രകൃഷ്ണ, ഗാനരചന — കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ‚വിനു കൃഷ്ണൻ , സംഗീതം — മോഹൻ സിത്താര, ആലാപനം — കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം — എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ — ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ — വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം — മനീഷ് ബാബു, കോസ്‌റ്റ്യും — രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ — ശിവക്ക് നടവരമ്പ് , വിതരണം — ശ്രീ സെന്തിൽ പിക്ച്ചേഴ്സ് , കോറിയോഗ്രാഫി — ഡ്രീംസ് ഖാദർ, ഡിസൈൻസ് — ഡോ.സുജേഷ് മിത്ര, അരുൺ അശ്വകുമാർ , സ്റ്റിൽസ് — പവിൻ തൃപ്രയാർ, പി ആർ ഓ — അജയ് തുണ്ടത്തിൽ.

Eng­lish Summary:Oru Pak­ka Nadan Pre­mam” hits the­aters on Octo­ber 14
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.