ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥീരീകരിച്ച് അമേരിക്ക

Web Desk
Posted on September 14, 2019, 8:08 pm

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അഫ്ഗാന്‍പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അല്‍ ഖ്വയിദയുടെ ഭാവി തലവനായി കരുതപ്പെടുന്ന ഹംസ കൊല്ലപ്പെട്ടത്.

അഫ്ഗാന്‍പാകിസ്ഥാന്‍ മേഖലയില്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന ഭീകരനാണ് ഹംസ. നേരത്തെ, അമേരിക്കന്‍ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹംസ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം യുഎസ് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല.

YOU MAY LIKE THIS VIDEO ALSO