സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന പുരസ്കാര പ്രഖ്യാപനം. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ 92ാമത് ഓസ്കര് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും അവതാരകനില്ലാതെയാണ് ചടങ്ങ് നടക്കുന്നത്. കെവിന് ഹാര്‍ട്ടായിരുന്നു കഴിഞ്ഞ തവണ അവതാരകനായി എത്തേണ്ടിയിരുന്നത്. എന്നാല്‍ സ്വവര്‍ഗരതിയെക്കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമായതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടതായി വരികയായിരുന്നു.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്കാരം നേടിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പാരസൈറ്റിന്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കര് ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്നിയുടെ ടോയ് സ്റ്റോറി 4. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്കാരം കരസ്ഥമാക്കിയത്. മികച്ച സഹനടിക്കുള്ള പുരസ്കാരം ലോറ ഡേണ്‍ സ്വന്തമാക്കി. മാരേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
- മികച്ച വിദേശ ഭാഷ ചിത്രം — പാരസൈറ്റ്(തെക്കൻ കൊറിയ)
- മികച്ച സംഗീതം- ഹിൽദർ ഗുദനോത്തിത്തർ (ജോക്കർ)
- മികച്ച സംവിധായകൻ- ബോങ് ജൂ ഹോ (പാരസൈറ്റ്)
- മികച്ച നടൻ — വാക്വീൻ ഫീനിക്സ് (ജോക്കർ)
- മികച്ച നടി — റെനി സെൽവഗർ (ജൂഡി)
- മികച്ച ചിത്രം — പാരസൈറ്റ്
Updating.……
English Summary: Oscar 2020 declaring
You may also like this video