ഫലപ്രഖ്യാപനങ്ങൾ പൂർത്തിയായി — ഓസ്കർ ഗോസ് ടു പാരസൈറ്റ്

Web Desk
Posted on February 10, 2020, 10:16 am

92 ാമത് ഓസ്കർ വേദിയിൽ ചരിത്രം കുറിച്ച് പാരസൈറ്റ്. ആറ് നോമിനേഷനുകളുമായെത്തി നാല് വിഭാഗങ്ങളിൽ അവാർഡ് കരസ്ഥമാത്തിയാണ് ഉത്തര കൊറിയൻ ചിത്രമായ പാരസൈറ്റ് ചരിത്രം സൃഷ്ടിക്കുന്നത്. ഏഷ്യൻ സിമനിമയുടെ തിലക്കുറിയായിരിക്കുകയാണ് പാരസൈറ്റ്. മികച്ച ചിത്രം,സംവിധായകൻ,വിദേശ ഭാഷ ചിത്രം,മികച്ച തിരക്കഥ എന്നിങ്ങനെ നാല് അവാർഡുകൾ പാരസൈറ്റ് സ്വന്തമാക്കി. മികച്ച നടനായി ജോക്കറിലെ അഭിനയമികവിന് വാക്വിൻ ഫീനിക്സ് അർഹനായി. മികച്ച നടി റെനി സെൽവഗർ ജൂഡി എന്ന സിനിമയിലൂടെ കരസ്ഥമാക്കി.വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം പാരസൈറ്റിന്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.  മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലോറ ഡേണ്‍ സ്വന്തമാക്കി. മാരേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ആകെ 124 നോമിനേഷനുകളുമായി 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകിയത്.

  • മികച്ച നടൻ — വാക്വീൻ ഫീനിക്സ് (ജോക്കർ)
  • മികച്ച നടി — റെനി സെൽവഗർ (ജൂഡി)
  • മികച്ച ചിത്രം — പാരസൈറ്റ്
  • മികച്ച സഹനടൻ — ബ്രാഡ് പിറ്റ് (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് )
  • മികച്ച സഹനടി —  ലോറ ഡേണ്‍ (മാരേജ് സ്റ്റോറി )
  • മികച്ച സംവിധായകൻ- ബോങ് ജൂ ഹോ (പാരസൈറ്റ്)
  • മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4
  • മികച്ച വിദേശ ഭാഷ ചിത്രം — പാരസൈറ്റ്(തെക്കൻ കൊറിയ)
  • മികച്ച സംഗീതം- ഹിൽദർ ഗുദനോത്തിത്തർ (ജോക്കർ)

Eng­lish Sum­ma­ry: Oscar award dec­la­ra­tion fin­ished

You may also like this video