ഓസ്‌കര്‍ പ്രഖ്യാപനം ആരംഭിച്ചു: ആദ്യ പുരസ്‌കാരം സാം റോക്ക്വെല്ലിന്

Web Desk
Posted on March 05, 2018, 8:36 am

തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. ആദ്യ പുരസ്‌കാരം സാം റോക്ക്വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹം നേടിയത്. ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ എത്തിയ ‘ദ ഷേപ്പ് ഓഫ് വാട്ടറാ’ണ് ഇക്കുറി ഓസ്‌കര്‍ വേദിയിലെ പ്രധാന ആകര്‍ഷണം. ‘

ലൊസ്ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിലുണ്ട്.

പുരസ്‌കാരങ്ങള്‍ ;

* മികച്ച സഹനടന്‍ സാം റോക്ക്വെല്‍ : ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിറ്റ്, മിസൗറി

* മികച്ച ചമയം ‚കേശാലങ്കാരം : ദ ഡാര്‍ക്കസ്റ്റ് അവര്‍

* മികച്ച വസ്ത്രാലങ്കാരം : മാര്‍ക് ബ്രിഡ്ജസ്

* ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്- ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍

* പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍