ആറ്റിങ്ങലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

Web Desk
Posted on March 11, 2019, 10:54 pm

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് കമ്പനിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിമലിനെയാണ് ഹോളോ ബ്രിക്സ് കമ്പനിയുടെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത്. മറ്റ് തൊഴിലാളികളാണ് മൃതദേഹം രാവിലെ കണ്ടത്. ബിമലിനൊപ്പം താമസമാക്കിയിരുന്ന ബംഗാള്‍ സ്വദേശി അമലിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. അമല്‍ വ്യാജ രേഖ നല്‍കിയാണ് സിം കാര്‍ഡെടുത്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടെയുണ്ടായിരുന്ന അമല്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലപ്പെട്ട ബിമലാണ് മൂന്നാഴ്ച മുമ്പ് അമലിനെ ജോലിക്കായി കൊണ്ടുവന്നത്, സ്ഥാപന ഉടമ പൊലീസിന് മൊഴി നല്‍കി. ഞായാറാഴ്ച മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മദ്യപാനത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.