Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊച്ചി

June 17, 2021, 4:41 pm

ഓട്ടിസം പ്രൈഡ് ദിനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് സുകേഷ് കുട്ടന്റെ പാട്ട്

Janayugom Online

ഓട്ടിസം പ്രൈഡ് ദിനമായ ഇന്ന് (ജൂണ്‍ 18‑ന്) മേഘങ്ങള്‍ എന്ന സംഗീത ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുകയാണ്. ടിവിയിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സുകേഷ് കുട്ടനും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുമാണ് മേഘങ്ങള്‍ പോല്‍ പാറിപ്പറക്കാം എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച ഗായകര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നതാണ് മേഘങ്ങള്‍ എന്ന ആല്‍ബത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഗാനം ചിട്ടപ്പെടുത്തിയ ആസ്റ്റര്‍ മെഡ്‌സിറ്റി പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. ലിങ്കന്‍ പറഞ്ഞു. രചന ഡോ. ഹര ഫിലിപ്പും ശബ്ദമിശ്രണം ശിവപ്രസാദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; otism pride day sukesh kut­tan song

You may also like this video;