October 3, 2022 Monday

Related news

August 26, 2022
April 25, 2022
November 1, 2021
August 14, 2021
August 11, 2021
July 19, 2021
June 11, 2021
November 30, 2020
November 19, 2020
October 13, 2020

ഒ ടി പി വരും എസ് ബി ഐ എടിഎമ്മുകളിൽ നിന്ന് ഇനി 24 മണിക്കൂറും പണം പിൻവലിക്കാം

Janayugom Webdesk
കൊച്ചി
September 16, 2020 2:12 pm

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒടിപി) ഉപയോഗിച്ച് ഇനി 24 മണിക്കൂറും പണം പിൻവലിക്കാം. 10, 000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തിൽ പിൻവലിക്കാനാകുക.

സെപ്റ്റംബർ 18 മുതൽ എല്ലാ എസ്ബിഐ എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് എല്ലാ ഇടപാടുകാരോടും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ പണഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിത പണം പിൻവലിക്കൽ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയത്. ആദ്യം രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒടിപി അധിഷ്ഠിതമായ എടിഎം ഇടപാട് സേവനം എസ്ബിഐ നടപ്പാക്കിയത്. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പിൻ വരികയാണ് ചെയ്യുന്നത്. അനധികൃത ഇടപാടുകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ ഈ സംവിധാനം സംരക്ഷിക്കുന്നു. എസ്ബിഐ ഉപഭോക്താവിന് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് ഈ സേവനം ലഭിക്കില്ല. ഇന്റർ ബാങ്കിങ് എടിഎം ശൃംഖല കൈകാര്യം ചെയ്യുന്ന നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് (NSS) ഈ സംവിധാനം നടപ്പാക്കത്തതിനാലാണിത്. എസ്ബിഐ എടിഎമ്മുകളിൽ ഈ സേവനം ഉപയോഗിക്കാനാകും. എടിഎം സ്ക്രീനിൽ പിൻവലിക്കേണ്ട തുക അടിച്ചുകഴിഞ്ഞാൽ സ്ക്രീനിൽ ഒടിപി വിൻഡോ ലഭ്യമാകും. അവിടെ ഉപഭോക്താവിന്റെ മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപി നൽകണം. ഇതോടെ പണം പിൻവലിക്കാനാകും. എസ് ബി ഐ ഉപഭോക്താക്കളെ തട്ടിപ്പിൽ നിന്ന് ര ക്ഷപെടുത്താൻ ഈ സംവിധാനം തുണയാവുമെന്ന് എസ് ബി ഐ ഡിജിറ്റൽ ബാങ്കിങ് വിഭാഗം മേധാവി സി എസ് സേട്ടി പറയുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.