25 April 2024, Thursday

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ‘കടല് പറഞ്ഞ കഥ’യും ഒ ടി ടി റിലീസിന്

Janayugom Webdesk
September 8, 2021 10:57 am

ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ‘കടല് പറഞ്ഞ കഥ’ മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ഉടനെ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി സംവിധായകന്‍ സൈനു ചാവക്കാടനാണ് ചിത്രത്തിന്‍റെ സംവിധാനം നിർവ്വ ഹിച്ചിരിക്കുന്നത്. ചാവക്കാടും , പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തീകരിച്ച ‘കടല് പറഞ്ഞ കഥ’യുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്‍റണിയാണ്.

കേരളത്തിലെ ഒരു തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു സമുദായത്തില്‍ നടന്നുവരുന്ന ജീര്‍ണ്ണതകളെയും, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ പോരാട്ടത്തിന്‍റെയും കഥയാണ് ‘കടല് പറഞ്ഞ കഥ’ യുടെ ഇതിവൃത്തം. സമുദായത്തിന്‍റെ വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്തുകൊണ്ടും ഒരു സ്ത്രീപക്ഷ സിനിമയെന്ന് തുറന്നു സമ്മതിക്കാനാവുന്നതാണ് ചിത്രത്തിന്‍റെ കഥാസാരം. മലയാളസിനിമയില്‍ ഇന്നേവരെ ചര്‍ച്ച ചെയ്യാത്ത സാമൂഹ്യവിഷയം തന്നെയാണ് സിനിമയുടെ രസകരമായ ചേരുവകളോടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കും വിധമാണ് സിനിമയുടെ മേക്കിങ്ങെന്നും സംവിധായകന്‍ വ്യക്തമാക്കി.സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സോഷ്യല്‍ പൊളിറ്റിക്സ് തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ആരെയെങ്കിലും മുറിവേല്‍പ്പിക്കാനോ വിഷമത്തിലാക്കാനോ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ അതീവ ഗൗരവമായ സാമൂഹ്യ വിഷയമാണ് ‘കടല് പറഞ്ഞ കഥ’ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. നമുക്ക് ചുറ്റും നടക്കുന്ന ജീവിത സാഹചര്യങ്ങളെ അപ്പാടെ ഒപ്പിയെടുത്തുകൊണ്ടാണ് ചിത്രത്തിന്‍റെ കഥ പറഞ്ഞുപോകുന്നതെന്ന് തിരക്കഥാകൃത്ത് ആന്‍സണ്‍ ആന്‍റണിയും പറഞ്ഞു. ആക്ഷനും സസ്പെന്‍സും ത്രില്ലും നിറഞ്ഞ ‘കടല് പറഞ്ഞ കഥ’ ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ്. ചിത്രം ഈ മാസം ഒ ടി ടി റിലീസ് ചെയ്യും.

ബാനര്‍— ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസ്, നിര്‍മ്മാണം- സുനില്‍ അരവിന്ദ്,സംവിധാനം-സൈനു ചാവക്കാടന്‍, കഥ,തിരക്കഥ, സംഭാഷണം-ആന്‍സണ്‍ ആന്‍റണി, ക്യാമറ‑ടോണി ലോയ്ഡ് അരൂജ, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന‑ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- ബിമല്‍ പങ്കജ്, ബെന്നി ജോസഫ്, സറൗണ്ട് മിക്സ് ആന്‍റ് സ്പെഷ്യല്‍ എഫക്റ്റ്സ്-ഡോ.വി വി ബിബിന്‍ ജീവന്‍, എഡിറ്റിംഗ്-രഞ്ജിത്ത് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ — സജിത്ത് തിക്കോടി, മേക്കപ്പ് — എം എസ് ജിജീഷ് ഉത്രം, കോസ്റ്റ്യൂംസ് — ടെല്‍മ ആന്‍റണി, ആര്‍ട്ട് — ഷെരീഫ് സി കെ ഡി എന്‍, പി ആര്‍ ഒ — പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ — കാര്‍ത്തിക് പിള്ള, അസിസ്റ്റന്‍റ് ഡയറക്ടര്‍ — മുര്‍ഷിദ്, ക്യാമറ അസിസ്റ്റന്‍റ്സ് — റൂബി ദാസ്, അനീഷ് റൂബി, മേക്കപ്പ് അസിസ്റ്റന്‍റ്- രാജേഷ് രാഘവന്‍, സ്റ്റുഡിയോ- ജീവന്‍ സൗണ്ട് പ്രൊഡക്ഷന്‍, ഡിസൈന്‍— ആദര്‍ശ്. അഭിനേതാക്കള്‍— അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍, സുനില്‍ അരവിന്ദ്, പ്രദീപ് ബാബു , അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്മി അയ്യര്‍, സജിത്ത് തോപ്പില്‍,ശ്രീലക്ഷ്മി, ശ്രീക്കുട്ടി അയ്യർ, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
eng­lish summary;OTT release of ‘Kadal Paran­na Katha’ by Traune Productions
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.