Web Desk

കൊച്ചി

June 18, 2020, 4:55 pm

കോവിഡ് വധം” തുള്ളലുമായി സഹോദരത്രയം*

Janayugom Online

കൊറോണ എന്ന പകർച്ചവ്യാധിക്കെതിരെ ബോധവൽക്കരണവുമായി സഹോദരത്രയങ്ങൾ ഒരുങ്ങുന്നു.‘കോവിഡ് വധം’ എന്ന ഓട്ടൻതുള്ളലിനാണ് രൂപം കൊടുത്തിരിക്കുന്നത്.ബാലസാഹിത്യകാരൻ വേണു വാര്യത്ത് എഴുതിയ വരികളാണ് ചോറ്റാനിക്കര സ്വദേശികളായ സഹോദരത്രയങ്ങൾ രൂപവും ഭാവവും നൽകി കോവിഡ് വധം എന്ന ഓട്ടൻതുള്ളൽ അണിയിച്ചൊരുക്കുന്നത്.

സംസ്ഥാന സ്കൂൾ‑ടെക്നിക്കൽ യുവജനോത്സവങ്ങളിൽ ഓട്ടൻതുള്ളൽ വിജയികളായ നദു കൃഷ്ണ,നിദു കൃഷ്ണ എന്നീ പത്താംക്ലാസ് വിദ്യാർഥികളും പ്ലസ് ടു വിദ്യാർഥിയായ നന്ദു കൃഷ്ണയുമാണ് ‘കോവിഡ് വധം’ തുള്ളലിലെ അണിയറപ്രവർത്തകർ.

നദു കൃഷ്ണ തുള്ളൽ അവതരിപ്പിക്കുമ്പോൾ നന്ദു പാടും നിദു കൃഷ്ണ മൃദംഗവും കൈകാര്യം ചെയ്യും.പ്രശസ്ത തുള്ളൽ കലാകാരനും അധ്യാപകനുമായ രഞ്ജിത്ത് തൃപ്പൂണിത്തുറയാണ് നൃത്താവിഷ്കാരണത്തിന് നേതൃത്വം നൽകുന്നത്. ഫിലിം സ്റ്റഡീസ് ബിരുദാനന്തര ബിരുദധാരിയും അധ്യാപകനുമായ മനോജ്സി ഹരിദാസ് ഡൽഹി ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ബി എസ് സി സിനിമ വിദ്യാർത്ഥിയുമായ ഡിലു സാമുവലാണ് എഡിറ്റിങ്ങും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

അഖിൽ എം മണി (ശ്രുതി സൗണ്ട്സ്, ചിത്രപ്പുഴ) ശബ്ദ വിന്യാസവും നിർവഹിച്ചിരിക്കുന്നു.വിദ്യാർത്ഥി പ്രതിഭകളുടെ ബോധവൽക്കരണ പരിപാടികൾക്ക് നഗരസഭ തുടർ വിദ്യാകേന്ദ്രം, തിരുവാങ്കുളം റോട്ടറി കമ്മ്യൂണിറ്റി കോർ, മഹാത്മാ എന്നിവർ ആണ് സഹായം നൽകുന്നത്.

Eng­lish summary:OttamThullal  using for aware­ness to pre­vent covid.

You may also like this video: