Tuesday
19 Mar 2019

‘ഒറ്റമുറി വെളിച്ചം’ ഗോവ, ദുബായ് ചലച്ചിത്രോത്സവങ്ങളിലേക്ക്

By: Web Desk | Sunday 19 November 2017 10:36 PM IST


കൊല്ലം:

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ‘ഒറ്റമുറി വെളിച്ചം’ എന്ന മലയാള സിനിമ ഗോവയിലും ദുബായിലും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് ‘ഫിലിം ബസാര്‍ റെക്കമന്‍ഡ്‌സ് ‘ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
20 ന് ആരംഭിക്കുന്ന ഗോവ ചലച്ചിത്രോത്സവത്തിലേക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 203 ചിത്രങ്ങളില്‍ നിന്ന് 24 ചിത്രങ്ങള്‍ എന്‍എഫ്ഡിസി തെരഞ്ഞെടുത്തതിലാണ് ‘ഒറ്റമുറി വെളിച്ചം’ ഉള്‍പ്പെട്ടിരിക്കുന്നത്. ഡിസംബര്‍ ആറിന് ദുബായില്‍ ആരംഭിക്കുന്ന ചലച്ചിത്രോത്സവത്തിലും ‘മാര്‍ക്കറ്റ് റെക്കമന്‍ഡെഡ്’ വിഭാഗത്തില്‍ ‘ഒറ്റമുറി വെളിച്ചം’ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ടറികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, സംഗീത ആല്‍ബങ്ങള്‍ എന്നിവ സംവിധാനം ചെയ്ത രാഹുലിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് ‘ഒറ്റമുറി വെളിച്ചം’. ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാഹുല്‍ തന്നെ കൈകാര്യം ചെയ്യുന്നു.
വിവാഹശേഷം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വരികയും സാഹചര്യങ്ങളില്‍ നിന്ന് ശക്തി ആര്‍ജിച്ചു തിരിച്ചടിക്കുകയും ചെയ്യുന്ന ഭാര്യയുടെ കഥ പറയുന്ന ശക്തമായ സ്ത്രീപക്ഷ സിനിമയാണ് രാഹുല്‍ റിജി നായര്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീയും പ്രകൃതിയും തമ്മിലുള്ള താരതമ്യം അവര്‍ നേരിടുന്ന ചൂഷണവും സ്വാഭാവികമായ പ്രതികാരവും ചടുലമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.

 

Related News