അരുണിമ സി

ക്ലാസ് -3, ടൗണ്‍ എല്‍പിഎസ് കരുനാഗപ്പള്ളി

January 12, 2021, 2:56 am

ഞങ്ങളുടെ പൂന്തോട്ടം

Janayugom Online

ഞങ്ങള്‍ക്കുണ്ടൊരു പൂന്തോട്ടം, അത്

ഭംഗിയെഴുന്നൊരു പൂന്തോട്ടം

തെറ്റികള്‍, മുല്ലകള്‍, പിച്ചികളെല്ലാം

മന്ദഹസിക്കും പൂന്തോട്ടം

പനിനീരലരുകള്‍ കനകാംബരവും

നര്‍ത്തനമാടും പൂന്തോട്ടം

മഞ്ഞ പുതച്ചു മനം കവരുന്നൊരു

കൊന്നപ്പൂവിന്‍ പൂന്തോട്ടം

കാലത്തേറ്റു വരുമ്പോള്‍— ബോള്‍സം

കവിത വിടര്‍ത്തും പൂന്തോട്ടം

പുഞ്ചിരി തൂകും തുമ്പപ്പൂവുകള്‍

എന്തൊരു ചന്തം പൂന്തോട്ടം!

ബോഗൈന്‍ വില്ലകള്‍ അതിരു തിരിക്കും

മോഹനമായൊരു പൂന്തോട്ടം

പൂത്തിലഞ്ഞി പുതുമണം എങ്ങും

തത്തിടുന്നൊരു പൂന്തോട്ടം

പതിവായെന്നും പുലരിയിലിവിടെ

കിളികള്‍ പാടി രസിക്കുന്നു

അതു കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍

പരമാനന്ദം നിറയുന്നു