ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ചാം വാര്‍ഡിലെ ചുണ്ട പുഴയോരത്ത് രണ്ടുപേര്‍ക്കും തിരുമേനിയില്‍ രണ്ടുപേര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തളിപ്പറമ്പ് ഡി വി സി യൂണിറ്റിന്റെ സഹകരണത്തോടെ കൊതുക് നശീകരണത്തിനായി ഫോഗിങ് നടത്തി.
കൊതുക് കൂത്താടി പരിശോധന, ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം, കൊതുകിന്റെ ഉറവിട നശീകരണം എന്നിവയും നടത്തി. മലയോരത്ത് ഇടവിട്ടുള്ള വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുകള്‍ പെരുകാന്‍ അനുകൂല സാഹചര്യമാണുള്ളതെന്നും കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ വ്യക്തിഗത സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.