20 April 2024, Saturday

Related news

March 13, 2024
December 26, 2023
September 19, 2023
September 5, 2023
August 25, 2023
May 17, 2023
March 31, 2023
January 30, 2023
May 7, 2022
May 4, 2022

നൈജീരിയയിലെ അനധികൃത എണ്ണശുദ്ധീകരണ ശാലയില്‍ സ്ഫോടനം; നൂറിലധികംപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
അബുജ
April 24, 2022 6:10 pm

നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്ഫോടനത്തിൽ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള അനധികൃത എണ്ണ ശുദ്ധീകരണശാലയിലാണ് സ്ഫോടനമുണ്ടായത്.

നൈജീരിയയിലെ നദികളുടെയും ഇമോ സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള വനമേഖലയിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മരണങ്ങൾ, നാശനഷ്ടങ്ങൾ എന്നിവയും അന്വേഷിച്ചുവരികയാണെന്ന് സ്റ്റേറ്റ് കമ്മിഷണർ ഫോർ ഇൻഫർമേഷൻ പറഞ്ഞു. ഇന്ധനം വാങ്ങാൻ ക്യൂ നിന്ന നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ കത്തിനശിച്ചതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

Eng­lish summary;Over 100 Nige­ri­ans killed in explo­sion at ille­gal oil refinery

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.