September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 18, 2022
August 15, 2022

തമിഴ്‌നാട്ടിൽ 18000 കടന്ന് കോവിഡ് കേസുകൾ:24 മണിക്കൂറിനിടെ 817 രോഗികൾ,ആശുപത്രകൾക്ക് പുറത്തും നീണ്ട നിര

Janayugom Webdesk
May 27, 2020 9:20 pm

തമിഴ്‌നാട്ടിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18,000 കടന്നു . ഇതുവരെ 18,545 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മരിക്കൂറിനിടെ 817 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 6 പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 133 ആയി.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ സംസഥാനത്തെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. കിടക്കകൾ കിട്ടാതായത്തോടെ രോഗികൾ ആശുപത്രിയുടെ പുറത്തു കിടക്കുന്ന അവസ്ഥയാണ് കാണാവുന്നത്. കൂടുതൽ രോഗ ലക്ഷണം ഇല്ലാത്തരെ നിർബന്ധിച്ചു വീടുകളിലേക്കു അയക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. താത്കാലിക ഐസൊലേഷൻ കേന്ദ്രങ്ങളിൽ സ്ഥലമില്ലാതെ അവസ്ഥയും 200 രോഗികളെ ചികിൽസിക്കാൻ സൗകര്യമുള്ള ആശുപത്രികളിന്‍ 400 ഓളം രോഗികളാണ് ഉള്ളത്.

ചെന്നൈ സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥ ചികിത്സ കിട്ടാതെ മരിച്ച സംഭവും തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയായി. ഡോക്ടർക്ക് എതിരെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും റെയിൽവേ ജീവനക്കാരും രംഗത്തെത്തി.

ചെന്നൈയിൽ മാത്രം 558 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 12,203 പേർക്കാണ് നഗരത്തിൽ രോഗം സ്ഥിരീകരിച്ചത്. നാല് പേർ മരിച്ചു.

Eng­lish sum­ma­ry: Tamil­nadu reached 18000 covid cases.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.