Web Desk

ന്യൂഡല്‍ഹി

January 27, 2022, 10:22 am

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; രണ്ടരലക്ഷം കടന്ന് കേസുകള്‍, ടിപിആര്‍ 19.5%

Janayugom Online

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. 2,86,364 പുതിയ കേസുകളാണ് പുതിതായി റിപ്പോര്‍ട്ട് ചെയ്തത്. 3,06,357 പേരാണ് രോഗമുക്തി നേടിയത്. ടിപിആര്‍ 19.5 ശതമാനമായി ഉയര്‍ന്നു. ഒമിക്രോണ്‍ കേസുകളുടെ വര്‍ധനവ് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കര്‍ണാടകയില്‍ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കര്‍ണാടകയില്‍ 48,905 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ 35,756പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.അതേസമയം മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്. മുംബൈയില്‍ 1858 കേസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.‍ ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും വര്‍ധിച്ചു. 7498 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ENGLISH SUMMARY:Over 2.5 lakh covid patients per day in india
You may also like this video