നെടുങ്കണ്ടം: അവധികാലത്ത് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ചത് 25000ല്‍ പരം പ്ലാസ്റ്റിക് കുപ്പികള്‍. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ആവശ്യകത കുട്ടികളിലേയ്ക്ക് എത്തിയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളോട് അവധികാലത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിയ്ക്കാന്‍ ആവശ്യപെട്ടത്.
ഒരു കുപ്പി സ്‌കൂളില്‍ എത്തിയ്ക്കുന്നവര്‍ക്ക് സമ്മാനമായി മിഠായിയോ നെല്ലിയ്ക്കയോ നല്കുമെന്നും അധ്യാപകര്‍ അറിയിച്ചു. ഇതോടെ അവധികാലം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിയ്ക്കുന്നതിനായി 650 ലധികം വരുന്ന കുട്ടികള്‍ അവധികാലം മാറ്റി വെച്ചത്. കൃഷിയിടത്തില്‍ മണ്ണില്‍ പുതഞ്ഞ് കിടന്നതടക്കമുള്ള കുപ്പികള്‍ കണ്ടെത്തി റീ സൈക്കിള്‍ ചെയ്യുന്നതിനായി സ്‌കൂളില്‍ എത്തിച്ചു.
25000 ലധികം കുപ്പികളാണ് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ കാലയളവില്‍ ആവേശകരമായി ശേഖരിച്ചത്. ആയിരത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച മിടുക്കന്‍മാരുണ്ട് ഇവരുടെ കൂട്ടത്തില്‍. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ ബേഡ്മെട്ട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് റീ സൈക്കിള്‍ ചെയ്യുന്നതിന് കൈമാറി.
English Summary: 25000 plastic bottles were collected by the children during the holidays.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.