June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി: ആറായിരം രൂപയുടെ മൂന്നാം ഗഡു ഇനിയും കിട്ടാതെ അഞ്ച് കോടിയിലേറെ കര്‍ഷകര്‍

By Janayugom Webdesk
February 5, 2020

കടക്കെണിയിലായ കര്‍ഷകര്‍ക്ക് നരേന്ദ്ര മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി പ്രകാരമുള്ള ആറായിരം രൂപയുടെ മൂന്നാം ഗഡു ഇനിയും അഞ്ച് കോടിയിലേറെ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കടാശ്വാസമായി ഒരു വര്‍ഷം ആറായിരം രൂപ മൂന്ന് ഘട്ടമായി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇതിന്റെ രണ്ടും മൂന്നും ഗഡു ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ കര്‍ഷക ക്ഷേമ ഡാറ്റകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയനുസരിച്ച് ലഭിച്ച ഡാറ്റകളിലാണ് പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി വാഗ്ദാനം ചെയ്ത തുക നല്‍കാതെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് തെളിഞ്ഞിരിക്കുന്നത്. 2018 ഡിസംബറില്‍ നരേന്ദ്ര മോഡി പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഓരോ നാലു മാസം കൂടുമ്പോഴും രണ്ടായിരം രൂപ വെച്ച് മൊത്തം ആറായിരം രൂപ കര്‍ഷകര്‍ക്ക് ഒരു വര്‍ഷം നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

2018 ഡിസംബറിനും 2019 നവംബറിനും ഇടയില്‍ ഒമ്പതുകോടി കര്‍ഷകരായിരുന്നു പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 7.62, അതായത് 84 ശതമാനം പേര്‍ക്ക് മാത്രമാണ് ആദ്യ ഗഡു ലഭിച്ചത്. രണ്ടാം ഗഡു 6.5 കോടി കര്‍ഷകര്‍ക്കും മൂന്നാം ഗഡു 3.85 കോടി കര്‍ഷകര്‍ക്കും മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കര്‍ഷക ക്ഷേമ ഡാറ്റകള്‍ സൂചിപ്പിക്കുന്നു. അതേസമയം എന്തുകൊണ്ടാണ് അഞ്ച് കോടിയിലേറെ കര്‍ഷകര്‍ക്ക് മൂന്നാം ഗഡു ഇനിയും പല സംസ്ഥാനങ്ങളിലും വിതരണം ചെയ്യാത്തതെന്നതിന് കാര്‍ഷിക മന്ത്രാലയം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

Eng­lish Sum­ma­ry: Over five crore farm­ers yet to get 3rd install­ment of Prad­han Mantri Kisan scheme

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.