പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ 50 ലധികം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കും: ലഷ്‌കര്‍ ഇ തൊയ്ബ

Web Desk
Posted on September 05, 2019, 1:44 pm

ന്യൂഡല്‍ഹി: അമ്പതിലധികം ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പദ്ധതിയിട്ടിട്ടുള്ളതായി പിടിയിലായ പാക് സ്വദേശികള്‍. കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പദ്ധതിയുള്ളതായി ഇവര്‍ വെളിപ്പെടുത്തിയത്. പാക് സൈന്യമാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

ഖലീല്‍ അഹ്മദ് ഖാന്‍, മോസം ഖോക്കര്‍ എന്നിവരാണ് പിടിയിലുള്ളവര്‍. അതിനിടെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സേനയും ഇസ്ലാമിക് സ്റ്റേറ്റും തങ്ങളുടെ സൈന്യത്തെ വിന്യസിക്കാനായുള്ള പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞതായി വിവരങ്ങള്‍ വ്യക്തമാക്കി. സൈന്യത്തിന് നല്‍കി വരുന്ന പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അധിന കശ്മീരില്‍ നിരവധി ഭീകരവാദികള്‍ മൂന്നിടങ്ങളിലായി നിലയുറപ്പിച്ചുണ്ട്. പാകിസ്ഥാനും ഇസ്ലാമിക് സ്റ്റേറ്റുമാണ് ഇവര്‍ക്ക് അഭയസ്ഥാനം ഒരുക്കിയിട്ടുള്ളത്. നൂറിലധികം ഭീകരരാണ് ഇവിടെയുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

YOU MAY LIKE THIS VIDEO ALSO