Web Desk

ദുബായ്

May 14, 2020, 12:18 pm

യു.എ.ഇയില്‍ 700 ലേറെ പുതിയ കൊറോണ കേസുകൾ

Janayugom Online

യു.എ.ഇയില്‍ ബുധനാഴ്ച 725 പുതിയകോവിഡ് 19 കേസുകള്‍ യു.എ.ഇ ആരോഗ്യ‑പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 511പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 20,386 ല്‍ എത്തി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,523 ആണ്. 34,869 പുതിയ ടെസ്റ്റുകളും നടത്തിയതായി മന്ത്രാലയം അറിയിച്ചു. 3 പേര്‍ രോഗബാധിതരായി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 206 ആയി.

Eng­lish sum­ma­ry; Over 700 new coro­n­avirus cas­es in UAE

you may also like this video;