കൊറോണ ഭീതി: ജാഗ്രത വേണം, മാസപൂജയ്ക്ക് ഭക്തർ എത്തേണ്ടതില്ലെന്ന് ദേവസ്വം ബോർഡ്

Web Desk
Posted on March 10, 2020, 5:03 pm

കോവിഡ് ‑19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശബരിമല ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തര്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തര്‍ ദര്‍ശനത്തിന് എത്തിയാല്‍ തടയില്ല. ശബരിമലയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തും. പ്രതിരോധ നടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. തമിഴ്നാട്, കർണാടക,ആന്ധ്ര, എന്നീ എന്നിവിടങ്ങളിലെ മാധ്യമങ്ങൾ വഴി ഭക്തർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകും. കൂടാതെ ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകളും അടച്ചിടും.

Eng­lish Sum­ma­ry: covid 19- cau­tion in sabari­mala

You may also like this video