ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു

Web Desk

ന്യൂയോർക്ക്

Posted on July 05, 2020, 9:01 am

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കുറിനിടെ 1.83 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ 45,000 പേര്‍ക്കും ബ്രസീലില്‍ 34000 പേര്‍ക്കും പുതുതായി രോഗം ബാധിച്ചു. 5,33,449 പേര്‍ ആഗോളതലത്തില്‍ രോഗം ബാധിച്ച് മരിച്ചു. 64,39,666 പേര്‍ രോഗമുക്തി നേടി.

യുഎസില്‍ കോവിഡ് സ്ഥിതി രൂക്ഷമായി തുടരുന്നു. 37 സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. മയാമിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രോഗ ബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നു. 29,35,770 പേര്‍ക്കാണ് രാജ്യത്ത് വെെറസ് വെെറസ്ബാധ സ്ഥിരീകരിച്ചത്. 1,32,318 പേര്‍ മരിച്ചു. ബ്രസീലില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. മരണം 63,000 മുകളിലാണ്

റഷ്യയില്‍ 6,74,515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ റഷ്യയെക്കാളും 500 ഓളം കേസുകളുടെ കുറവ് മാത്രമാണ് ഉള്ളത്. 6,73,904 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങള്‍ — പെറു-2,99,080, സ്പെയില്‍ — 2,97,625 ചിലി- 2,91,847

Eng­lish sum­ma­ry; Covid cas­es around the world

You may also like this video: