Web Desk

കൊച്ചി

October 23, 2021, 5:25 pm

പൃഥ്വിരാജ് ചിത്രങ്ങൾ തിയേറ്ററിൽ വിലക്കണമെന്ന് ഉടമകൾ

Janayugom Online

പൃഥ്വിരാജിന്റെ സിനിമകൾ തിയേറ്ററിൽ വിലക്കണമെന്ന ആവശ്യവുമായി ചില തിയേറ്റർ ഉടമകൾ രംഗത്ത്. നിരന്തരം ഒടിടി പ്ലാറ്റ്ഫോമുകളില്‍ മാത്രമായി സിനിമകൾ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റർ ഉടമകൾ സിനിമകൾ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് നടന്ന സിനിമാ തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. അതേസമയം, സാഹചര്യങ്ങളാണ് അവരെ ഒടിടി തെരഞ്ഞടുക്കാൻ നിർബന്ധിക്കുന്നതെന്ന് വ്യക്തമാക്കി ദിലീപ് പൃഥ്വിരാജിനെ പിന്തുണയ്ക്കുകയും ചെയ്തു.

പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒടിടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. ‘കോൾഡ് കേസാ’ണ് ഒടിടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ ‘കുരുതി’യും ‘ഭ്രമ’വും തിയേറ്റർ കാണാതെ പോവുകയായിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദർശനത്തിനെത്തിയത്.

മോഹൻലാൽ നായകനാവുന്ന ബ്രോ ഡാഡിയാണ് ചിത്രീകരണം പൂർത്തിയായ മറ്റൊരു പൃഥ്വി ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ചിത്രവും ഒ. ടി. ടി റിലീസായി എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

മരയ്ക്കാറിന്റെ ഒ. ടി. ടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ നടന്നിരുന്നു. ചിത്രം ഒ. ടി. ടിയ്ക്ക് നൽകരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്നും തിയറ്ററുടമകൾ യോഗത്തിൽ പറഞ്ഞു.

Eng­lish Sum­ma­ry: Own­ers want Prithvi­raj films to be banned in theaters

You may like this video also