കൊറോണയ്ക്കെതിരായ വാക്സിൻ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് യുകെ. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത വാക്സിനാണ് മനുഷ്യരിലേയ്ക്ക് പരീക്ഷിക്കുന്നത്. ‘ChAdOx1’ എന്ന വാക്സിന് SARS-CoV‑2 എന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുമെന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസര്‍ സാറ ഗില്‍ബേര്‍ട്ട് പറയുന്നത്.
ഓക്സ്ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇത് സെപ്തംബറോടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഗവേഷകര്‍ അറിയിച്ചു. ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ 20 ദശലക്ഷം പൗണ്ട് ധനസഹായം നല്‍കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഈ വാക്സിന് ഒരു അഡെനോവൈറസ് വാക്സിന് വെക്ടറാണ്. ആയിരക്കണക്കിന് ആളുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്. ഒരാഴ്ച മുതല്‍ 90 വയസ്സ് വരെയുള്ള 10 വ്യത്യസ്ത രോഗികളിലാണ് ഇത് പ്രയോഗിക്കുക. വാക്സിന്റെ പരിശോധനക്കായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തിയതായും ഗവേഷകര്‍ അറിയിച്ചു.
English Summary: Oxford University starts to COVID-19 vaccine in human trials from Thursday.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.