ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ഓഗസ്റ്റ് 20ന് ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളിലാണ് വാക്സിന്റെ പരീക്ഷണ കേന്ദ്രങ്ങള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരില്‍ വാക്സിൻ പരീക്ഷിക്കാനാണ് ഉല്പാദക കരാറുള്ള സെറം ഇന്‍സ്റ്റിറ്റൂട്ടിന് അനുമതി നല്‍കിയിട്ടുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ ഉള്ളത്. 10 ഇടങ്ങളിലാണ് സംസ്ഥാനത്ത് വാക്സിന് പരീക്ഷണം നടത്തുന്നത്. തമിഴ്നാട്ടില്‍ രണ്ട് കേന്ദ്രങ്ങളില്‍ പരീക്ഷണം നടക്കും. കേരളത്തില്‍ ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണമില്ല.
യുകെയില്‍ വാക്സിന് പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായതുകൊണ്ടാണ് ഇന്ത്യയില്‍ ഒന്നാംഘട്ടം ഒഴിവാക്കിയതും രണ്ടാംഘട്ട പരീക്ഷണം നൂറുപേരില്‍ മാത്രമായി ചുരുക്കിയതും .
English summary: Oxford vaccine trails in india
You may also like this video: