കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജൻ്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണ് ഓക്സിജൻ നിറച്ച് കൊണ്ടു വന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്ന് പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല. വല്ലാർപാടത്ത് വച്ച് ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.
English summary; oxygen express train kerala
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.