October 1, 2022 Saturday

Related news

August 29, 2022
August 15, 2022
July 6, 2022
June 13, 2022
June 2, 2022
April 16, 2022
January 3, 2022
December 8, 2021
November 11, 2021
July 28, 2021

ഓക്സിജനില്ലെങ്കിൽ ആല്‍മര ചുവട്ടില്‍ പോയിരിക്കണമെന്ന് യുപി പൊലീസ്

Janayugom Webdesk
ലഖ്നൗ
April 30, 2021 8:49 pm

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന് അധികൃതരോട് പരാതിപ്പെട്ട രോഗിയുടെ ബന്ധുവിനോട് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാൻ യുപി പൊലീസിന്റെ ഉപദേശം. ഓക്സിജനായി ആശുപത്രി വരാന്തകളിൽ കിടന്ന് കരയുന്നതിനുപകരം ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാനാണ് യുപി പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഓക്സിജൻ ലഭിക്കാതെ നിരവധി രോ​ഗികൾക്കാണ് ഉത്തർപ്രദേശിൽ ജീവൻ നഷ്ടമായത്.കഴിഞ്ഞ ദിവസം 12 പേരാണ് ഓക്സിജന്‍ ലഭിക്കാതെ യുപിയില്‍ മരിച്ചത്.

സംസ്ഥാനത്ത് ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് യുപി പൊലീസ് മനുഷ്യത്വ രഹതിമായ പെരുമാറ്റം തുടരുന്നത്. യുപിയിലെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് കാട്ടി നോട്ടീസുകള്‍ പ്രദര്‍ശിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഓക്സിജന് കടുത്ത ക്ഷാമം നേരിടുമ്പോഴും ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം. ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പും നൽകിയിരുന്നു. ഓക്സിജൻ സിലിണ്ടറിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തിയ യുവാവിനെ കഴിഞ്ഞ ദിവസം യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആളുകൾ ആശുപത്രിയിലേക്ക് കോവിഡ് ബാധിതരുമായി തള്ളിക്കയറുന്നതാണ് കോവിഡ് പ്രതിരോധങ്ങളുടെ താളം തെറ്റിക്കുന്നതെന്നാണ് അധികൃതർ പറയുന്നു. എന്നാൽ രോഗികൾ വീട്ടിൽ കഴിഞ്ഞാലും അവർക്ക് ജീവൻ നിലനിർത്താൻ ഓക്സിജൻ വേണം. വീടുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ഓക്സിജൻ ഇല്ലെന്നു രോഗികൾ പരാതിപ്പെടുന്നു.

Eng­lish sum­ma­ry; oxy­gen up police statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.