Web Desk

തിരുവനന്തപുരം

April 30, 2021, 9:23 pm

എല്ലാ ജില്ലകളിലും ഓക്സിജൻ വാർറൂമുകൾ ആരംഭിക്കും; മുഖ്യമന്ത്രി

Janayugom Online

എല്ലാ ജില്ലകളിലും ഓക്സിജൻ വാർ റൂമുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന തലത്തിലും ഓക്സിജൻ വാർ റൂം പ്രവർത്തിക്കും. ജില്ലാതലത്തിൽ പരിഹരിക്കാനാവാത്ത വിഷയങ്ങളാകും സംസ്ഥാനതല വാർറൂമിൽ പരിഗണിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് അറിയാനോ സേവനങ്ങൾ ലഭിക്കാനോ വേണ്ടി ജനങ്ങൾ അതാതു ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം സപ്പോർട്ട് യൂണിറ്റുകളിലെ (ഡിപിഎംഎസ്‌യു) കോൾ സെന്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. ചികിത്സ ആവശ്യമായി വരുന്നവർ നേരിട്ട് ആശുപത്രികളിൽ പോയി അഡ്മിറ്റ് ആകുന്നതിനു പകരം ആദ്യം ജില്ലാ കണ്‍ട്രോൾ റൂമിലോ, അല്ലെങ്കിൽ അടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ അറിയിച്ചതിനു ശേഷം ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കണം. ആശുപത്രികളുടേയും, ഓക്സിജൻ, ഐസിയു, വെന്റിലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളുടേയും മെച്ചപ്പെട്ട ഉപയോഗത്തിന് ഇത് സഹായകമാകും. രോഗികൾക്ക് അത്തരം സൗകര്യങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യങ്ങൾ അപൂർവമായി പോലും ഉണ്ടാകാതെ നോക്കാൻ ഈ രീതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Eng­lish sum­ma­ry: oxy­gen war rooms in Kerala
You may also like this video: