ജെ ഇ ഇ, നീറ്റ്, സംസ്ഥാന പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ടുമായി ഒയോ

Web Desk

കൊച്ചി

Posted on September 08, 2020, 8:26 pm

ജെഇഇ, നീറ്റ്, മറ്റ് സംസ്ഥാന പരീക്ഷകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്, മുറി വാടകയില്‍, ഒയോ ഗ്രൂപ്പ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോയുടെ ഈ പദ്ധതിയുടെ ഗുണഫലം 300 നഗരങ്ങളിലെ 24 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

ഒയോ ആപ്പിനും വെബ്‌സൈറ്റിനും പുറമേ വിദ്യാര്‍ഥികള്‍ക്ക് [email protected] എന്ന ഇ‑മെയില്‍ വഴിയും മുറികള്‍ ബുക്ക് ചെയ്യാം. കഴിഞ്ഞ കുറേ മാസങ്ങളായി വന്ദേഭാരത് ദൗത്യത്തില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഒയോ എല്ലാ സംസ്ഥാനങ്ങളിലും താമസ സൗകര്യം ഒരുക്കിയിരുന്നു.

ജെ ഇ ഇ മെയിന്‍, നീറ്റ് 2020 പരീക്ഷകളില്‍ ഏതാണ്ട് 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിലെ 300 നഗരങ്ങള്‍ക്കും മുറി വാടകയില്‍ ഇളവ് ലഭിക്കും. താമസ സൗകര്യം ഉറപ്പാക്കാന്‍ നീറ്റ് അഡൈ്വസര്‍ ഒയോയുമായി ധാരണയിലെത്തിയിട്ടുണ്ട്. മുറി ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന oyo4students എന്ന കൂപ്പണ്‍ ഒയോ ഹോട്ടലുകളില്‍ കാണിച്ച് ഡിസ്‌കൗണ്ട് നേടാം.

ENGLISH SUMMARY:OYO with dis­count for stu­dents appear­ing in JEE, NEET and state exams
You may also like this video