മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ വിപണിയിലേക്ക്

Web Desk
Posted on September 19, 2020, 2:33 pm

സബ് കോംപാക്ട് എസ്യുവി നിരയിലേക്ക് അർബൻ ക്രൂയിസർ സെപ്റ്റംബർ 23ന് പുറത്തിറക്കുമെന്ന് ടൊയോട്ട. മിനി ഫോർച്യൂണർ ലുക്കുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ടൊയോട്ട ഡീലർഷിപ്പിലൂടെയോ ഓൺലൈനായോ 11,000 രൂപ അർബൻ ക്രൂയിസർ ബുക്ക് ചെയ്യാം. വാഹനം പ്രീബുക്കിങ് നടത്തുന്നവർക്ക് രണ്ട് വർഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണി ടൊയോട്ട ലഭ്യമാക്കും.

 

ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ, ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, ക്രോം, ഗ്രേ ഫിനിഷുള്ള ട്വിൻസ്ലേറ്റ് വെഡ്ജ് ഫ്രണ്ട് ഗ്രിൽ, എൽഇഡി പാക്കേജ്, ഫുൾ വീൽ കവറുള്ള സ്റ്റീൽ വീൽ, ഡ്യുവൽ ടോൺ ഇന്റീരിയർ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, മൊബൈൽ പാറ്റേണിലെ ഡാർക്ക് ബ്രൗൺ ഫാബ്രിക് സീറ്റുകൾ, ബ്ലൂടൂത്ത് ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി കോംപാക്ട് എസ്യുവിയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

 

 

മൂന്ന് മോഡലുകളിലാകും പുതിയ എസ്യുവി വിപണിയിൽ ഇടംപിടിക്കുക. മിഡ്, ഹൈ, പ്രീമിയം എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന അർബൻ ക്രൂയിസർ 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

6,000rpm 104 hp കരുത്തും 4,400rpm 138 hp ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എല്ലാ വേരിയന്റുകളും അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക് പതിപ്പും ലഭ്യമാണ്. ഇന്ധനക്ഷമത കൂട്ടുന്നതിനായി ഓട്ടോമാറ്റിക് മോഡലുകൾക്ക് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ഉള്ള ലിഥിയം അയൺ ബാറ്ററി നൽകിയിട്ടുണ്ട്.

 

 

ടൊയോട്ട അർബൻ ക്രൂയിസർ മൂന്ന് ഡ്യുവൽടോൺ, ആറ് മോണോടോൺ കളറുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. കോംപാക്ട് എസ്യുവി ശ്രേണിയിൽ എത്തുന്ന അർബൻ ക്രൂയിസറിന്റെ എക്സ്ഷോറൂം വില 7.9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Eng­lish sum­ma­ry: Toy­ota Urban cruis­er launch in india

You may also like this video: