പാര്‍ട്ടിയിലെ സമ്മര്‍ദ്ദവും, അണികളുടെയും, പ്രവര്‍ത്തകരുടെയും കൊഴിഞ്ഞു പോക്കും കാരണം കോണ്‍ഗ്രസ് നേതൃത്വവുമായി വിലപേശുകാണ് പി ജെ ജോസഫ്. നിയമസഭയില്‍ സീറ്റ് നല്‍കാമെന്ന വ്യാമോഹിപ്പിച്ചാണ് പലരേയും കൂടെ നിര്‍ത്തിയത്. എന്നാല്‍ അവരെല്ലം ഇപ്പോള്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥിയിലാണ്. തിരികെ ജോസ് വിഭാഗത്തിലേക്ക് ചേക്കേറിയാല്‍ എന്തായെന്ന നിലപാടിലുമാണവര്‍. എന്നാല്‍ സീറ്റ് മോഹിച്ച് ആരും ഇങ്ങോട്ട് വരേണ്ട എന്ന നിലപാടിലാണ് ജോസ് കെ മാണിയും കൂട്ടരും.
നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണമെന്ന നിലപാടിലുറച്ച് പി ജെ ജോസഫ് വിഭാഗം. പിളര്‍പ്പിനു പിന്നാലെ പാളയത്തിലെത്തിയവരെല്ലാം സീറ്റിനായി അവകാശം ഉന്നയിച്ചതോടെ സീറ്റ് വിഭജനവും ജോസഫിന് കീറാമുട്ടിയായിരിക്കുന്നു. കേരള കോണ്‍ഗ്രസ് എന്ന പേരും , രണ്ടിലചിഹ്നവും നഷ്ടപ്പെട്ടതോടെ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ജോസഫും കൂട്ടരും. ഏതാണ്ട് ഫെബ്രുവരി 10ന് കേരള കോണ്‍ഗ്രസ് (ജോസഫ് ) വിഭാഗം പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളെയും നിശ്ചിയിക്കും.
കഴിഞ്ഞ തവണ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. അത്രതന്നെ സീറ്റുകള്‍ വേണമെന്നാണ് ജോസഫിന്‍റെ ആവശ്യം. പിളര്‍പ്പിന്‍റെ ഘട്ടത്തില്‍ ജോസഫിനൊപ്പം ചേര്‍ന്ന നേതാക്കളുടെയെല്ലാം ഉന്നം നിയമസഭ സീറ്റാണ്. മാണിയോടൊപ്പം നിന്ന ജോയ് എബ്രഹാം മുതല്‍ ഒടുവിലെത്തിയ ജോസഫ് എം പുതുശേരിവരെ സീറ്റിനായി രംഗത്തുണ്ട്. സീറ്റുകളുടെ എണ്ണത്തിന്‍റെ ഇരട്ടിയാണ് പാര്‍ട്ടിക്കുള്ളിലെ സീറ്റ് മോഹികളുടെ എണ്ണം. ജോണി നെല്ലൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കാനുള്ള ആഗ്രഹം പി ജെ ജോസഫിനെ അറിയിച്ചു കഴിഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടില്ല. തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം എന്നീ സീറ്റകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. ഒരുപക്ഷെ പത്തനംതിട്ട ജില്ലിയിലെ തിരുവല്ലയും, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയും നല്‍കിയേക്കും. തിരുവല്ലയ്ക്ക് പകരം റാന്നിയായിരിക്കും നല്‍കുകജോസ് യുഡിഎഫ് വിട്ടതോടെ കേരള കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍ സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ ഉന്നം. ചങ്ങനാശേരി സീറ്റിനായി സി എഫ് തോമസിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ ജോസഫ് വിഭാഗത്തിലെ നാലു പേര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ വേറെയും.
ജോണി നെല്ലൂര്‍ നോട്ടമിട്ട മൂവാറ്റുപുഴയാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്‍റെയും ഉന്നം. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ പരിഗണിക്കപ്പെടുന്ന പേരുകളിലൊന്ന് ഫ്രാന്‍സിസ് ജോര്‍ജിന്‍റേതാണ്. മലബാറില്‍ വിജയ പ്രതീക്ഷയില്ലാത്ത സീറ്റുകള്‍ വിട്ടുനല്‍കാനും കേരള കോണ്‍ഗ്രസ് തയാറായേക്കും. കോട്ടയം ആസ്ഥാനമാക്കിയുള്ള പുതിയ പാര്‍ട്ടി രൂപീകരണം ഫെബ്രുവരിയില്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. ചെണ്ടയായിരിക്കും പാര്‍ട്ടി ചിഹ്നമെന്ന് ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
English summary; P J Joseph wants 15 seats in Assembly election
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.