Janayugom Online
P J Kurian MP

കുര്യനെ ചതിക്കുഴിയില്‍പ്പെടുത്തി: വെള്ളാപ്പള്ളി

Web Desk
Posted on June 30, 2018, 11:41 am

അടൂര്‍: കുതികാല്‍വെട്ടും, ചതിയും പാരമ്പര്യമായുള്ള കോണ്‍ഗ്രസ് കുര്യനെ ചതിക്കുഴിയില്‍പ്പെടുത്തിയെന്നു എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചതിയില്‍പ്പെടുത്തി താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ മാത്രമേ ചതിയന്‍മാര്‍ക്ക് കഴിയൂ എന്നും ശുക്രനക്ഷത്രമായി കുര്യൻ വീണ്ടും തിരിച്ചു വരുമെന്നും വെള്ളാപ്പള്ളി.

എം പി സ്ഥാനം ലഭിക്കാന്‍ അര്‍ഹന്‍ കുര്യനായിരുന്നു. പല എം പിമാരും എസ് എന്‍ ഡി പി യോഗത്തിന് മുന്‍പില്‍ പഞ്ചസാര ചാക്ക് പൊട്ടിച്ചുവച്ച്‌ അല്‍പ്പം വായില്‍ തന്നിട്ട് ബഹുഭൂരിപക്ഷവും മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോൾ കുര്യന്‍ വ്യത്യസ്ഥനാനായിരുന്നു. അദ്ദേഹം സമുദായത്തിന്റെ സ്ഥാപനങ്ങള്‍ക്ക് ചെയ്തതു പോലെ മറ്റൊരു എം പിയും സഹായിച്ചിട്ടില്ല. അതുകൊണ്ടു എസ് എന്‍ ഡി പി യോഗത്തിന്റെ പ്രാര്‍ത്ഥന കുര്യനുണ്ട്.

കടല്‍കിഴവന്‍മാര്‍ എന്ന് കുറ്റപ്പെടുത്തുന്ന ചിലര്‍ ഇന്നും അധികാരത്തിനു വേണ്ടി കടിച്ചു തൂങ്ങുന്നത് കാണുമ്പോൾ ലജ്ജ തോന്നും. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നല്ലനിലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള കുര്യനെ രാഷ്ട്രീയ വനവാസത്തിന് അയയ്ക്കാനാണ് ചിലരുടെ താല്‍പ്പര്യം — വെള്ളാപ്പള്ളി.