സുരേഷ് എടപ്പാള്‍

മലപ്പുറം:

February 03, 2021, 8:56 pm

പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു

Janayugom Online

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു. മലപ്പുറം ലോക്‌സഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നാണ് സൂചന . ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
നിയമസഭാംഗം ആയിരിക്കെ 2017‑ൽ ഇ അഹമ്മദിന്റെ വിയോഗത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2019‑ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ENGLISH SUMMARY: P K KUNJALIKUTTY RESIGNS MP

YOU MAY ALSO LIKE THIS VIDEO