ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം. കുഞ്ഞനന്തന്റെ ശിക്ഷ ഹൈക്കോടതി മൂന്നുമാസത്തേക്ക് മരവിപ്പിച്ചു. ചികില്‍സയ്ക്കായാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ആഴ്ചകള്‍ കൂടുമ്പോള്‍ കുഞ്ഞനന്തന്‍ പാനൂര്‍ പോലീസ് സ്‌റ്റേഷലില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
തന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ജയിലിലെ ചികില്‍സ കൊണ്ട് കാര്യമായ ഗുണമില്ലെന്നും അതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി നിര്‍ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിച്ച് പുറത്ത് ചികില്‍സ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് വിശദീകരണം തേടി.
T P Chandrasekharan murder case; P K Kunjananthan bail
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.