Web Desk

ആലപ്പുഴ

January 13, 2020, 7:37 pm

8 വർഷമായി മുടങ്ങാതെ ലോട്ടറിയെടുത്ത ആലപ്പുഴക്കാരനെ ഭാഗ്യദേവത കടാക്ഷിച്ചത് ഇങ്ങനെ!

Janayugom Online

ഭാഗ്യം കടന്ന് വരുന്നത് എപ്പോഴാണെന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല. നിനച്ചിരിക്കാതെ ഭാഗ്യം ലോട്ടറി രൂപത്തിൽ കടന്ന് വന്നിരിക്കുകയാണ് ആലപ്പുഴക്കാരൻ രാജേഷിന്. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ലക്ഷപ്രഭുവായ സന്തോഷത്തിലാണ് രാജേഷ്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് രാജേഷിനെ തേടി എത്തിയത്. കഴിഞ്ഞ എട്ടു വർഷത്തോളമായി എല്ലാ ദിവസവും ലോട്ടറി എടുക്കാറുണ്ടെന്ന് രാജേഷ് പറയുന്നു. പതിവായി ലോട്ടറി എടുക്കാറുണ്ടെങ്കിലും, രാജേഷ് ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്തവണ ഭാഗ്യം തന്റെ കൂടെ ഉണ്ടാകുമെന്ന്.

25 ടിക്കറ്റുകളായാണ് അന്ന് രാജേഷ് എടുത്തത്. ഷാജി എന്ന ലോട്ടറിക്കാരനിൽ നിന്നാണ് എന്നും രാജേഷ് ഭാ​ഗ്യക്കുറി വാങ്ങാറ്. തന്നെ ലക്ഷപ്രഭുവാക്കിയ ടിക്കറ്റെടുത്തതും ഷാജിയിൽ നിന്നുതന്നെ. ഒന്നാം സമ്മാനത്തിന് പുറമെ 1000 രൂപയുടെ രണ്ട് സമ്മാനവും 500, 100 രൂപയുടെ ഓരോ സമ്മാനവും രാജേഷിന് സ്വന്തമായി. ഇന്റർലോക്ക് ടെയിലുകൾ പാകുന്ന ജോലിക്കാരനാണ് രാജേഷ്. ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് രാജേഷ് ലോട്ടറി എടുക്കാറുള്ളത്. ഷാജിയിൽ നിന്നുമാത്രമല്ല, വൈകല്യമുള്ള കച്ചവടക്കാരിൽ നിന്നും രാജേഷ് ലോട്ടറി എടുക്കാറുണ്ട്.

Eng­lish sum­ma­ry: P K Rajesh karun­ya plus lot­tery win­ner in alappuzha

YOU MAY ALSO LIKE THIS VIDEO