ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല, പാര്‍ട്ടിയുടെ തീരുമാനം സ്വീകരിക്കുന്നു: പി കെ ശശി

Web Desk
Posted on November 27, 2018, 10:52 am

തിരുവനന്തപുരം: താന്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും പാര്‍ട്ടി കമ്മീഷന്റെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നും പി കെ ശശി എംഎല്‍എ. പി കെ ശശി യെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് 6മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് എംഎല്‍എയുടെ പ്രസ്താവന. പാര്‍ട്ടി കമ്മീഷന്‍ പറഞ്ഞ കാര്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാകും. കുറ്റം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടിക്ക് ബോധ്യമായാല്‍ അത് അംഗീകരിക്കുമെന്നും പി കെ ശശി പറഞ്ഞു. വിഭാഗീതയെ കുറിച്ച്‌ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല എന്നാല്‍ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടാവും എംഎല്‍എ വ്യക്തമാക്കി.

തന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണ്. ജീവിത കാലം മുഴുവന്‍ കമ്മ്യൂണിസ്റ്റായി തുടരുമെന്നും അദ്ദേഹം പറ‍ഞ്ഞു. നിലവില്‍ സിപിഎം പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി. 6മാസത്തേക്ക് പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ട്ടി നിയമസഭാംഗമായി തുടരാനും പാര്‍ട്ടിയുടെ തടസ്സമില്ല.