7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പി മോഹനന് യാത്രയയപ്പ് നൽകി

Janayugom Webdesk
ദമ്മാം
December 25, 2021 3:04 pm

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളി അസോസിയേഷൻ അംഗം പി മോഹനന് (കേബിൾ ട്രേ) അസോസിയേഷൻ പ്രസിഡന്റ്‌ പ്രിജിയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ വെള്ളിയാഴ്ച കൂടിയ യോഗത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സംഘടനയുടെ മുതിർന്ന അംഗം ആസിഫ് മൊമെന്റോ കൈമാറുകയും സംഘടനയുടെ ഉപഹാരം സെക്രട്ടറി ഷാജി കുമാർ കൈമാറുകയും ചെയ്തു. പ്രിജി, ഷാജികുമാർ, ദാസ്ദേവ്, ആസിഫ്, സാജു, സദർ സുലൈമാൻ എന്നിവർ മോഹനനോടൊപ്പം ഉള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ജോണി, ജോഷി, സുരേഷ്, രാജേഷ്, ഫിലിപ്പ്, വിജോയി, ഫൈസൽ എന്നിവർ കൂടി ചടങ്ങിൽ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ സംഘടനയോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും മോഹനൻ അറിയിക്കുകയും തുടർന്നും സംഘടനയുടെ നാട്ടിലെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാനുണ്ടാകുമെന്ന ഉറപ്പും നൽകി.

Eng­lish Sum­ma­ry: P Mohanan, who is return­ing home after end­ing his life in Dammam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.