ഫലത്തിനായി പരീക്ഷാഭവന്റെ അഡ്രസ്‌ തുറന്നവർക്ക്‌ കിട്ടിയത് അശ്ലീല സൈറ്റ്

Web Desk

കൊച്ചി

Posted on July 01, 2020, 4:20 pm

എസ് എസ് എൽ സി  പരീക്ഷ ഫലത്തിനായി  പരീക്ഷാഭവന്റെ അഡ്രസ്‌  തുറന്ന  കുട്ടികളിൽ പലരും ചെന്ന് കയറിയത് അശ്ലീലസൈറ്റുകളിൽ .സാമൂഹിക മാധ്യമങ്ങളിൽ പരീക്ഷ ഫലം അറിയുവാൻ ഈ ലിങ്കുകളിൽ പോകണം എന്ന നിലയിലുള്ള  സന്ദേശത്തിൽ   പത്തു സൈറ്റുകളുടെ അഡ്രസാണ് നൽകിയിട്ടുള്ളത് .ആദ്യ അഡ്രസിൽ ഫലം ലഭിക്കാതെ വന്നവർ സന്ദേശത്തിലെ രണ്ടാമത്തെ സൈറ്റിൽ പോയതോടെയാണ് നാണം കെട്ടത് .മാതാപിതാക്കൾ പരാതിയുമായി സ്‌കൂളുകളിലെ അധ്യാപകരെ വിളിച്ചു .ഇത് സംബന്ധിച്ചു സൈബർസെല്ലിനു  പരാതി നല്‍കിയെങ്കിലും സൈറ്റ് ഇപ്പോഴും അവിടുണ്ട് .പരീ ക്ഷാഭവൻ  എന്ന അഡ്രസ്സിൽ ഒരു എസ് അധികം ചേർത്താണ് കൃത്രിമം കാട്ടിയിട്ടുള്ളത് .ഫലം നോക്കാൻ പോയ ചില കുട്ടികൾ മാതാപിതാക്കളുടെ ശാസനയും കിട്ടി .ഒടുവിൽ അവരും അഡ്രസ്സ് നോക്കിയപ്പോളാണ് സാമൂഹ്യദ്രോഹികളുടെ  ദുരുദ്ദേശം വെളിയിൽ വന്നത് .

 

എസ്എസ്എൽസി റിസൾട്ട്‌ 30-06-2020 ഉച്ചക്ക് 2 മണിമുതൽ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്

👉🏻 www.keralaresults.nic.in
👉🏻 www.keralaparesshabavan.in
👉🏻 www.bpekerala.gov.in
👉🏻 www.results.kerala.nic.in
👉🏻 www.dhsekerala.gov.in
👉🏻 www.edication.kerala.gov.in
👉🏻 www.result.prd.kerala.gov.in
👉🏻 www.jagranjosh.com
👉🏻 www.results.itschool.gov.in
👉🏻 www.result.itschool.govU.in

ഫലം കാത്തിരിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക.

ENGLISH SUMMARY: P ORN SITE IN SSLC WEBSITE

YOU MAY ALSO LIKE THIS VIDEO