21 April 2024, Sunday

Related news

November 17, 2023
October 26, 2023
October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
September 1, 2023

കര്‍ഷകരുടെ മുഴുവന്‍ പ്രതിസന്ധിയും പരിഹരിക്കും; മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
August 17, 2021 12:25 pm

കര്‍ഷകരുടെ മുഴുവന്‍ പ്രതിസന്ധിയും പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ഏത് കര്‍ഷകനും അനായാസേന അവരുടെ വിളകളെ കുറിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോര്‍ട്ടലുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.പ്രതിസന്ധിയിലായെന്ന് പറയുന്ന കര്‍ഷകര്‍ കൃഷിവകുപ്പിനെയോ ഹോര്‍ട്ടികോര്‍പ്പിനെയോ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. യഥാര്‍ത്ഥ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണം ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കായി എല്ലാവരെയും സമീപിച്ചിരുന്നു. അന്നൊന്നും ഇവര്‍ കാര്‍ഷിക ഉത്പന്നങ്ങളുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അക്കാര്യം സംശയമുയര്‍ത്തുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Eng­lish sum­ma­ry: P prasad on solv­ing farm­ers issues

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.