ഷാജി ഇടപ്പള്ളി

കൊച്ചി

March 29, 2021, 3:39 pm

വ്യവസായ നഗരിയിൽ തരംഗമായി പി രാജീവ്

Janayugom Online

വ്യവസായ നഗരിയായ ഏലൂരിൻ്റെ മണ്ണിൽ തരംഗമായി പി രാജീവിൻ്റെ പര്യടനം .കളമശ്ശേരി മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി രാജീവിൻ്റെ  പൊതു പര്യടനം ഇന്ന് രാവിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് ടൈം ഗേറ്റിൽ നിന്നുമാണ് പര്യടനത്തിന് ഏഴരയോടെ  തുടക്കമായത്. ടി യു സി ഐ നേതാവ് ടി ബി മിനിയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. തൊഴിലാളികൾ അത്യാവശത്തോടെയാണ് രാജീവിനെ സ്വീകരിച്ചത്. കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ നടത്തിയ സമരമുഖങ്ങളിൽ പങ്കാളിയായതിൻ്റെ ഓർമ്മകൾ കൂടി പങ്കിട്ടു കൊണ്ടാണ് രാജിവ് വോട്ടഭ്യർഥിച്ചത്. സ്വീകരണം കഴിഞ്ഞപ്പോൾ റോഷ്നി വോളൻ്റിയേഴ്സ് ഷീബ വർഗീസിൻ്റെ നേതൃത്വത്തിൽ  ഓണറേറിയം സംബന്ധിച്ച വിഷയത്തിൽ നിവേദനം നൽകി. അറിയുന്ന വിഷയമാണ് കളക്ടറെ ബന്ധപ്പെടാമെന്ന് സ്നേഹത്തോടെ അവരോട് പറഞ്ഞപ്പോൾ അവരുടെ മുഖത്തെ സങ്കടം മാറി പുഞ്ചിരി തെളിഞ്ഞു.

 

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.2&permmsgid=msg-f:1695557324948544088&th=1787d46751de9a58&view=fimg&realattid=1787d39031984fce1183&disp=thd&attbid=ANGjdJ_m4zS_lFof8lUFFKvbAppq5h7-aWjZ06crKRDlkYyAuXU4KMK42Y0FtVFN2_Em8KgNZyij2Bh4W2wSM19lP1yCHiQ_jMxSE_wtdgrY4gJtnyh016fhQ5VlQDs&ats=2524608000000&sz=w1366-h637

 

തുടർന്ന് നോർത്ത് ഗേറ്റിലേക്ക് . സമയം എട്ടരയായി , തൊഴിലാളികൾ കമ്പനി ഗേറ്റിൽ കാത്തുനിൽക്കുകയാണ്. മുദ്രാവാക്യം വിളികളോടെയാണ് അവർ തങ്ങളുടെ പ്രീയ സാരഥിയെ വരവേറ്റത്. ചിലർ ഹസ്തദാനം നൽകി  പരിചയം പുതുക്കി. പ്രസംഗ സ്ക്വാഡ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രാധാന്യം വ്യക്തമാക്കിയിട്ടുള്ളതിനാൽ രാഷ്ട്രീയം പറയുന്നില്ല ‚ഇത് നന്മയും തിൻമയും തമ്മിലുള്ള പോരാട്ടമാണ്. കളങ്കരഹിതമായ കളമശ്ശേരിക്കായി വോട്ടു ചെയ്യണമെന്ന ഹ്രസ്വമായ പ്രസംഗം. പിന്നെ ഐആർ ഇ ഗേറ്റിലേക്ക് . അവിടെയും ആവേശകരമായ തൊഴിലാളി സ്വീകരണം.

 

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.1&permmsgid=msg-f:1695557324948544088&th=1787d46751de9a58&view=fimg&realattid=1787d37dfb2eabebcf81&disp=thd&attbid=ANGjdJ_ftL50RgtEVgroaBfF-P1IbrlTMVeENrKTINGn6mZeoteEzHs1RHmugR4C1X5zA_X9wZD0B0w2qG5QHjN-gTfhPd75EA7SWhlLLGFzM2HgsJZwXgHyYUgP1M4&ats=2524608000000&sz=w1366-h637

 

ഒൻപത് മണിയോടെ പാട്ടുപുരക്കൽ ജംഗ്ഷനിൽ രാജീവ് എത്തുമ്പോൾ വൻ ജനാവലിയാണ് സ്ഥാനാർഥിയെ കാത്ത് നിന്നിരുന്നത്. പോരാളിയെ പുഷ്പവൃഷ്ടി നടത്തി സ്വീകരണം. പ്രായമായ ഒരമ്മ രാജീവിൻ്റെ കൈയ്യിൽ ചേർത്ത് പിടിച്ച് പറഞ്ഞു.

മോൻ ജയിക്കും. ഉറപ്പാണെന്ന്, അത്  പറയുമ്പോൾ ആ മുഖത്ത് അനുഭവങ്ങളുടെ തെളിമ വായിച്ചെടുക്കാനാകുമായിരുന്നു. കണിക്കൊന്നയും കണിവെള്ളരിയും പനിനീർ പുഷ്പവും ഷാളുകളും ജൈവ  പച്ചക്കറികളും പഴങ്ങളും നൽകിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും രാജീവിനെ വരവേറ്റത്. തുടർന്ന് ഏലൂർ നോർത്ത് ബസ് സ്റ്റാൻ്റിലേക്ക് . പ്രചാരണ വാഹനത്തിൽ നിന്നുമുള്ള രജീഷിൻ്റെ അനൗൺസ്മെൻറ് കേട്ട്   വഴിയോരങ്ങളിൽ വീടുകൾക്ക് മുന്നിലും കടകൾക്ക് മുന്നിലും ആളുകൾ കൈ വീശി അനുഗ്രഹങ്ങൾ നൽകി.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.4&permmsgid=msg-f:1695557324948544088&th=1787d46751de9a58&view=fimg&realattid=1787d461abc5733a8f71&disp=thd&attbid=ANGjdJ9hW1K9rsTbzkzzt68a6mbyHGK4ZbJsxO1oRcegiqpqeWtOSp0N7wr2FsfckgUxPuVeLy2uTS2NFpVgxDMKvbfEvUxN7pLExlk2bcbn8Sqdd_pcfNeDhKPtr3k&ats=2524608000000&sz=w1366-h637

 

രാജീവ് എത്തുന്നതിന് മുമ്പായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിശദമാക്കി രണ്ട് സ്ക്വാഡുകളിലായി പര്യടനത്തിനൊപ്പമുള്ള പ്രസംഗകർ എം ജി അജി ‚ഷാജി ഇടപ്പള്ളി ‚പി എം അലി , സി പി ഉഷ ‚എം എ ജയിംസ് , പി എസ് അഷ്റഫ് എന്നിവർ വിശദമാക്കുന്നുണ്ട്. സ്ഥാനാർഥിയുടെ വാഹനമെത്തുന്നതോടെയാണ് പ്രസംഗം നിർത്തുന്നത്. കുടാതെ സർക്കാർ ഭരണ നേട്ടങ്ങൾ വിശദമാക്കിയുള്ള പു ക സ കലാ സംഘവും പര്യടനത്തിൽ അനുഗമിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ചും ആവേശം ഒട്ടും കൈവിടാതുള്ള ഉജ്ജ്വല സ്വീകരണമാണ് പര്യടനത്തിലുടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

തിണ്ണക്കകം ‚സൊസൈറ്റി കവല , ഡിപ്പോ കവല , കുഴിക്കണ്ടം എസ് സി കോളനി , പള്ളിപ്പുറംചാൽ, പച്ചമുക്ക് , മുനിസിപ്പൽ കവല , ചേരാനല്ലൂർ ഫെറി , ചാത്തങ്കാല , ഇടമ്പാടം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തോടെ ഉച്ചവരെയുള്ള പര്യടനം അവസാനിച്ചു. പ്രായഭേദ വ്യത്യാസമില്ലാതെ നാനാതുറകളിലുള്ളവർ സ്വീകരണ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. കെ ചന്ദ്രൻ പിള്ള ‚കെ എൻ ഗോപിനാഥ് ‚പി കെ സുരേഷ് ‚പി എസ് സെൻ ‚എൻ പി ജോൺസൻ, പി അജിത് കുമാർ , യു എഫ് തോമസ് ‚കെ ബി സുലൈമാൻ , വി പി വിത്സൻ , ടി വി ശ്യാമളൻ ‚എ ഡി സുജിൽ ‚പി എ ഹരിദാസ് , ടി എം  ഷെനിൻ, സിജി ബാബു ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പര്യടനത്തിന് നേതൃത്വം നൽകുന്നു. ഉച്ചക്ക് ശേഷം 4 മണിയോടെ ടി സി സി കമ്പനി ഗേറ്റിൽ നിന്നും പര്യടനം തുടരും.

 

You may also like this video: