രാജ്യത്തെ നിയമസഭകളിലെ സ്പീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി കേരളത്തിൽ നിന്നും പി ശ്രീരാമകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ (ഭാരതീയ ഛാത്ര സൻസദ്) പുരസ്കാരത്തിനാണ് പി ശ്രീരമകൃഷ്ണൻ അർഹനായത്. അടുത്തമാസം 20 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അവാർഡ് സമ്മാനിക്കും. ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് പി ശ്രീരാമകൃഷ്ണനെ അവാർഡിനായി തെരഞ്ഞെടുത്തത്.
English summary: P sreeramakrishnan won best speaker award
You may also like this video